ഉന്നത വിദ്യാഭ്യാസ രംഗത്ത്  നവീനവും കാലോചിതവുമായ ചുവടുകളോടെ 1983 ൽ സ്ഥാപിതമായ അക്ഷര കോളേജ് രണ്ട് ദശങ്ങൾ പിന്നിട്ടിരിക്കുകയാണ്. കമ്പിൽ, കണ്ണാടിപ്പറമ്പ്  കേന്ദ്രങ്ങളിലായി ആയിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന  ഈ  കലാലയം ഓരോ വർഷവും പത്തരമാറ്റ്  വിജയമാണ്  കൊയ്തെടുക്കുന്നത് .

ഒരു റഗുലർ കോളേജിൻറെ  നിലവാരത്തിൽ ഇംഗ്ലീഷ് , മലയാളം, കോമേഴ്സ്‌ , ഹിസ്റ്ററി, ഇക്കാണോമിക്സ് , സോഷ്യോളജി, കംബ്യുട്ടർ സയൻസ് , എന്നിവയ്ക്ക്  പ്രത്യേക ഡിപ്പാർട്ടുമെന്റുകൾ പ്രഗത്ഭരായ അധ്യാപകരുടെ സേവനം  വിദ്യാർത്ഥികൾക്ക്  നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണ്

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന്‌  സഹായകരമാകുന്ന  വിവിധ പരിശീലന കളരികൾ, സെമിനാറുകൾ, കലാസാഹിത്യ  മേളകൾ , സ്പോർട്സ്‌ , സ്റ്റഡിടൂർ  തുടങ്ങി പഠ്യെതരപ്രവർത്തനങ്ങളും  സമയ ബന്ധിതമായി സംഘടിപ്പിച്ചു വരുന്നു. അച്ചടക്കത്തിലൂന്നി മികവുറ്റ വിദ്യാഭ്യാസം നേടുവാൻ ആഗ്രഹിക്കുന്ന ഏവർക്കും അക്ഷരയിലേക്ക്  സ്വാഗതം

പ്ലസ്  വണ്‍  പ്രവേശനം

കമ്പിൽ , കണ്ണാടിപ്പറമ്പ്  ബ്രാഞ്ചുകളിലായി  ഹയർ സെക്കണ്ടറി  വിഭാഗത്തിൽ എട്ട്  ബാച്ചുകൾ  പ്രവർത്തിക്കുന്നു. കൊമേഴ്സ്‌ , ഹ്യുമാനിറ്റീസ്  ഗ്രൂപ്പുകളിലാണ്‌  പ്രവേശനം.പ്രതിമാസ ടെസ്റ്റുകൾക്ക്  പുറമേ  ഓരോ  വിഷയത്തേയും അഞ്ചു യൂണിറ്റുകളാക്കി മുപ്പതു യൂണിറ്റ്   ടെസ്റ്റുകൾ  നടത്തുന്നു. തികഞ്ഞ അച്ചടക്കത്തിലൂന്നിയ സചേതനമായ ക്ലാസുകൾ, ഒന്നാം വർഷവും, രണ്ടാം വർഷവും നിരന്തര മൂല്യനിർണ്ണയം (പ്രൊജക്ട്, അസൈൻമെന്റ് ) എന്നിവ പൊതു പരീക്ഷയിൽ മികച്ച വിജയം നേടാൻ സഹായിക്കുന്നു.

അക്കാദമിക് നിലവാരത്തിൽ  ഡിഗ്രി കോഴ്സുകൾ

റഗുലർ കോളേജുകൾക്ക് സമാനമായ പഠന സൗകര്യങ്ങൾ ഒരുക്കി  കൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ബിരുദധാരികളെ കാത്തിരിക്കുകയാണ് . പുതിയ ഗ്രേഡിംഗ്  സമ്പ്രദായം നിലവിൽ വന്നതോടെ വിജയം നൂറുശതമാനമായി ഉയർത്താൻ കഴിഞ്ഞതും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെയെല്ലാം  തൊഴിൽ മേഖലയിൽ പ്രവേശിപ്പിച്ചതും അക്ഷരയുടെ മികവാർന്ന നേട്ടങ്ങളിൽ പെടുന്നു.